Connect with us

National

അതിര്‍ത്തി സംഘര്‍ഷത്തിന് കാരണം ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതെന്ന് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി |  കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിന് പ്രധാന കാരണമെന്ന് ചൈന. അതിര്‍ത്തി മേഖലയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ചൈനയുടെ പ്രകോപനത്തിന് കാരണമായതായി അവരുടെ വക്താവിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലഡാക്കിലും അരുണാചലിലും എട്ടു വീതം പാലങ്ങള്‍ അടക്കം 44 പുതിയ പാലങ്ങള്‍ ഇന്ത്യ നിര്‍മിച്ചതിനെക്കുറിച്ച ചോദ്യത്തിന് ചൈനയുടെ വിദേശകാര്യ വക്താവ് ഴാവോ ലീജിയനാണ് സംഘര്‍ഷ കാരണം വ്യക്തമാക്കിയത്.
സംഘര്‍ഷം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു രാജ്യങ്ങളുടെയും ഭാഗത്തു നിന്ന് ഉണ്ടാകരുത്. അതിര്‍ത്തിയില്‍ സേനാ ബലം കൂട്ടാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ചൈന എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.