Connect with us

International

നാളെ മുതല്‍ ടിക്ടോക്കും വിചാറ്റും ഡൗണ്‍ലോഡ് ചെയ്യുന്നതിന് അമേരിക്കയില്‍ വിലക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഞായറാഴ്ച രാത്രി മുതല്‍ അമേരിക്കയില്‍ ടിക്ടോക്കും വിചാറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും ഇവ അപ്രത്യക്ഷമാകും. ട്രമ്പ് ഭരണകൂടവുമായി ഈ രണ്ട് ആപ്പുകളും അവസാന നിമിഷം കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കിലാണ് ഇവ ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കുക.

ആപ്പുകള്‍ പുതുതായി ഡൗണ്‍ലോഡ് ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമാകും വിലക്ക്. അതേസമയം, ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് നിലവില്‍ തടസ്സമുണ്ടാകില്ല. വെള്ളിയാഴ്ചയാണ് ഡൗണ്‍ലോഡ് നിരോധം പ്രഖ്യാപിച്ചത്.

ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് ഈ ചൈനീസ് ആപ്പുകളെ വിലക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ നവംബര്‍ 12 മുതല്‍ ടിക്ടോക്കിന് അമേരിക്കയില്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തിയാല്‍ ടിക്ടോക്കുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest