First Gear
ബഡാ ദോസ്തുമായി അശോക് ലെയ്‌ലാന്‍ഡ്; വില 7.75 ലക്ഷം മുതല്‍
മുംബൈ | വാണിജ്യ വാഹന സെഗ്മെന്റില്‍ പുതിയ വാഹനം പുറത്തിറക്കി അശോക് ലെയ്‌ലാന്‍ഡ്. ബഡാ ദോസ്ത് ലൈറ്റ് എന്ന മോഡലാണ് കമ്പനി രാജ്യത്ത് ഇറക്കിയത്. 7.75 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
ലൈറ്റ് വാണിജ്യ വാഹനങ്ങളില്ല എന്ന പോരായ്മ നികത്തുകയാണ് അശോക് ലെയ്‌ലാന്‍ഡ് ഇതിലൂടെ. ബഡാ ദോസ്ത് ഐ3, ഐ4 എന്നീ വകഭേദങ്ങളാണ് ഇറക്കിയത്. വിദേശ വിപണിയെ ലക്ഷ്യമിട്ട് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഇറക്കിയിട്ടുണ്ട്.
ബഡാ ദോസ്തിന്റെ ഇലക്ട്രിക് മോഡലും ഇറക്കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ അറിയിച്ചു. ബിഎസ്6 എന്‍ജിനാണ് വരുന്നത്. ഐ4ന് 1860ഉം ഐ3ക്ക് 1405ഉം കിലോ ഭാരം വഹിക്കാനാകും. തുടക്കത്തില്‍ ഏഴ് സംസ്ഥാനങ്ങളിലാണ് വാഹനം ലഭ്യമാകുക. മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെല്ലായിടത്തും ലഭ്യമാകും.
---- facebook comment plugin here -----



