Health
വിട്ടുമാറാത്ത ചുമയും കാരണങ്ങളും
		
      																					
              
              
            ചുമ രോഗലക്ഷണമാണ്. ശ്വാസകോശത്തിലെ രോഗാണുക്കളെയും അന്യപദാര്‍ഥങ്ങളെയും പുറന്തള്ളാനുള്ള പ്രതിരോധ മാര്‍ഗമാണ് ചുമ. കഫത്തോട് കൂടിയുള്ള ചുമ, വരണ്ട ചുമ എന്നിങ്ങനെ രണ്ട് വിധത്തിലാണിത്. എട്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നതാണ് വിട്ടുമാറാത്ത ചുമ.
കാരണങ്ങള്‍
അലര്‍ജി. രാത്രികാലങ്ങളിലാണ് ഈ ചുമയുണ്ടാകുക. ശ്വാസതടസ്സം, തുമ്മല്‍, തൊണ്ട ചൊറിയല്‍ തടുങ്ങിയവയുമുണ്ടാകും.
ഉദരസംബന്ധിയായ അസുഖം കാരണവും ചുമയുണ്ടാകും. ആമാശയത്തിലെ ഭക്ഷണപദാര്‍ഥങ്ങള്‍ ചെറിയ അളവില്‍ അന്നനാളത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ ഒരംശം തൊണ്ടയിലെത്തുകയും ചെയ്യുന്നതിനാല്‍ ചുമ വിട്ടുമാറാതെയിരിക്കുന്നു.
മൂക്കിന്റെ പ്രശ്‌നവും വിട്ടുമാറാത്ത ചുമക്ക് കാരണമാകും. മൂക്കിന്റെ അറ്റത്തുള്ള കഫം തൊണ്ടയിലേക്കിറങ്ങുന്നതു വഴിയും ഇടവിട്ടുള്ള ചുമക്ക് കാരണമാകും.
മരുന്നുകള്‍ കാരണവും ചുമയുണ്ടാകും. രക്തസമ്മര്‍ദത്തിന്റെ മരുന്ന് വളരെ കാലം ഉപയോഗിച്ചാലും ഇങ്ങനെ ചുമയുണ്ടാകും. ക്ഷയരോഗം, പുകവലി കാരണമായി ശ്വാസനാളികളില്‍ വരുന്ന ചുരുക്കരോഗം, ശ്വാസകോശാര്‍ബുദം തുടങ്ങിയവയും വിട്ടുമാറാത്ത ചുമക്ക് കാരണമാകും. ഇങ്ങനെ ചുമയുണ്ടാകുമ്പോള്‍ എന്താണെന്ന് നിര്‍ണയിക്കുന്നതിന് ചികിത്സ തേടണം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.സാബിര്‍ എം സി. കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

