Connect with us

First Gear

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ബുക്കിംഗ് മൂന്ന് ദിവസത്തിനകം ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | സബ് കോംപാക്ട് എസ് യു വി സെഗ്മെന്റില്‍ ടൊയോട്ട മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന അര്‍ബന്‍ ക്രൂസറിന്റെ ബുക്കിംഗ് മൂന്ന് ദിവസത്തിനകം ആരംഭിക്കും. ഈ മാസം 22നാണ് ബുക്കിംഗ് ആരംഭിക്കുക. ഈ മാസം അവസാനം വാഹനം പുറത്തിറക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

ഏറെ കാത്തിരുന്ന പ്രവേശനമാണ് അര്‍ബന്‍ ക്രൂസറിന്റെത്. ടൊയോട്ടയുടെ മാരുതി ബ്രെസ്സ എന്നാണ് വാഹന വിപണിയിലുള്ളവര്‍ അര്‍ബന്‍ ക്രൂസറിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, ബ്രെസ്സയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ടാകും. സ്റ്റൈലിഷ് പുറംഭാഗം തന്നെയാകും ക്രൂസറിന്റെത്.

ബംബര്‍, ഗ്രില്ലെ, ലൈറ്റ് തുടങ്ങിയവയൊക്കെ പരിഷ്‌കരിക്കാമെങ്കിലും ഷീറ്റ് മെറ്റലില്‍ മാറ്റമുണ്ടാകില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാകും. മാന്വലില്‍ 5 ഗിയര്‍ മോഡലും ഓട്ടോമാറ്റിക്കില്‍ 4 ഗിയര്‍ മോഡലുമാണുണ്ടാകുക.

Latest