Connect with us

Health

കുഞ്ഞുങ്ങളിലെ ഹൃദ്രോഗം ഈ ലക്ഷണങ്ങളിലൂടെ അറിയാം

Published

|

Last Updated

1. കുഞ്ഞുങ്ങളുടെ കൈക്കും കാലിനും അല്ലെങ്കില്‍ ചുണ്ടിനും നാവിനും ചുറ്റുമുള്ള ഇരുണ്ട/ നീല നിറം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ജനിച്ചയുടനെ ഉണ്ടാകുന്ന നീല നിറമല്ല. അത് സാധാരണയുണ്ടാകുന്നതാണ്. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷവും അത്തരമൊരു ഇരുണ്ട നിറം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

2. കുഞ്ഞിന് പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ടുണ്ടാകുക. കുഞ്ഞിന്റെ അവസ്ഥ കൊണ്ട് അവര്‍ക്ക് വലിച്ചുകുടിക്കാന്‍ പറ്റാത്ത അവസ്ഥ വരിക, വലിച്ചുകുടിച്ചാല്‍ കിതക്കുക, നിറവ്യത്യാസം- വിളര്‍ച്ച പോലെ- തോന്നിക്കുക എന്നിവയൊക്കെ അപായ സൂചനകളാണ്.

ചില കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞായിരിക്കും ഇത്തരം ലക്ഷണങ്ങളുണ്ടാകുക. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ലക്ഷണങ്ങളുണ്ടെന്ന് അമ്മക്കോ മറ്റോ തോന്നുകയാണെങ്കിലും അത് പരിശോധിച്ച് വ്യക്തത വരുത്തണം. കാരണം കുഞ്ഞിന്റെ ജീവന്‍ വരെ അപകടത്തിലായേക്കാവുന്ന അവസ്ഥയാണത്.

അതേസമയം, കുട്ടികളുടെ നെഞ്ചിലെ മിടിപ്പില്‍ ചെറിയ മര്‍മര്‍ കേള്‍ക്കുകയാണെങ്കില്‍ പേടിക്കാനുമില്ല. കാരണം, ഈ മര്‍മര്‍ കുട്ടിക്ക് പ്രശ്‌നമില്ല എന്നതിന്റെ ലക്ഷണമാണ്. പലരും ഇതില്‍ ആശങ്കപ്പെടാറുണ്ട്. എന്നാല്‍, പല ഗുരുതര അസുഖങ്ങള്‍ക്കും വലിയതോതില്‍ ലക്ഷണങ്ങള്‍ കാണിക്കാറുമില്ല. വളരെ നിശ്ശബ്ദമായിട്ടായിരിക്കും രോഗം വികസിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.രേണു പി കുറുപ്പ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്, പീഡിയാട്രിക് കാര്‍ഡിയോളജി, ആസ്റ്റര്‍ മിംസ്, കോഴിക്കോട്)