Connect with us

National

കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ ഡിസംബര്‍ 20ന്

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സായുധ പോലീസ് സേന പരീക്ഷയുടെ വിശദാംശങ്ങള്‍ യു പി എസ് സി ഈ മാസം 18ന് പുറത്ത് വിടും.

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്(സി എ പി എഫ്) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്( ബി എസ് എഫ്) സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്( സി ആര്‍ പി എഫ്) സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സി ഐ എസ് എഫ്) ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐ ടി ബി പി) ശാസ്ത്ര സീമ ബെല്‍(എസ് എസ് ബി) എന്നിവയിലേക്ക് അസിസ്റ്റന്റെ കമാന്‍ഡന്റുമാരുടെ നിയമനത്തിനാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷ 2020 ഡിസംബര്‍ 20ന്  നടക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18നാണ് പരീക്ഷ നടന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്തംബര്‍ ഏഴ് വരെ അപേക്ഷ ഫോം സമര്‍പ്പിക്കാം. 20നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവു.

Latest