Alappuzha
കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് വീണു; സഹോദരങ്ങള്‍ മരിച്ചു
1. മിഥുന് എസ്. പണിക്കര്‍ 2. നിമല്‍ എസ്.പണിക്കര്‍
ആലപ്പുഴ | കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. എടത്വാ കൈതമുക്ക് ജംഗ്ഷനിലാണ് അപകടം. കാറിലുണ്ടായിരുന്ന തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കളായ മിഥുന് എം പണിക്കര്‍, നിമല്‍ എം പണിക്കര്‍ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ പച്ച ജംഗ്ഷന് സമീപം ഇവര്‍ ഓടിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----