Covid19
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കാസര്‍കോട് മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
കാസര്‍ഗോഡ് |സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. രണ്ടു ദിവസം മുന്‍പ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ നടത്തിയ ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലവും പോസിറ്റിവായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 28 ആയി ഉയര്‍ന്നു.
കര്‍ണാടകയിലെ ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു അബ്ദുള്‍ റഹ്മാന്. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ അബ്ദുള്‍ റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കാസര്‍ഗോട്ടെ ആദ്യ കോവിഡ് മരണവുമാണിത്.
---- facebook comment plugin here -----