Connect with us

Covid19

രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർക്ക് സ്‌പെഷ്യൽ വിമാനത്തിൽ കയറാൻ അനുവാദം നൽകാതെ ചൈന

Published

|

Last Updated

ബീജിംഗ് | ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ ന്യൂഡൽഹിയിൽ നിന്ന് ഗ്വാങ്ഷോ നഗരത്തിലേക്ക് ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുടുംബങ്ങൾ അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിച്ച് ചൈന.

ഈ മാസം 21ന് ഇന്ത്യയിൽ നിന്ന് എത്തിയ വിമാനത്തിൽ വന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഇനി മുതൽ ഒഴിഞ്ഞ വിമാനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂവെന്നും ഇവർ പറഞ്ഞു.

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ 86 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാനം ഇന്ന് ഉച്ചക്ക് ശേഷം ഗുവാംഗ്‌ഷ്വോയിൽ നിന്ന് പുറപ്പെടും. ഈ മാസം 21ന് 186 ഇന്ത്യക്കാർ തിരിച്ചെത്തിയിരുന്നു.