First Gear
കൂടുതൽ കരുത്തനായി പുതിയ പോളോ


മുമ്പുണ്ടായതിനേക്കാൾ ചെറിയ എഞ്ചിനാണെങ്കിലും അതിനേക്കാൾ മികച്ച പവർ ഉൽപ്പാദിപ്പിക്കുന്നതാണ് ഈ പുതിയ പ്രകൃതി സൗഹാർദ്ദ TSI എഞ്ചിൻ. TSI ,MPI എന്നിങ്ങനെ രണ്ട് എഞ്ചിൻ വകഭേദങ്ങളാണ് പോളോക്കുള്ളത്. നേരത്തെ ഉണ്ടായിരുന്ന 7 സ്പീഡ് DSG ഗിയർ ബോക്സിനു പകരം ഒരു ടോർക് കൺവെർട്ടർ ഗിയർ ബോക്‌സാണ് പുതിയ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ പോളോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു 6 സ്പീഡ് മാന്വൽ ഗിയർ ബോക്സുമായാണ് പുതിയ വാഹനം എത്തുന്നത് .
പ്രകൃതി സംരക്ഷണ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന പുതിയ എഞ്ചിന്റെ പെട്രോൾ വേരിയന്റ് മാത്രമാണ് പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ് .5 മുതൽ 10 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന ഈ വാഹനം 18.45 കിലോമീറ്റർ മൈലേജും ഉറപ്പുനൽകുന്നുണ്ട്.
---- facebook comment plugin here -----