Connect with us

Covid19

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജം; പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ

Published

|

Last Updated

തിരുവനന്തപുരം | മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളം മുതല്‍ ജാഗ്രത വേണം. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്തുന്നവരെ പരിശോധനക്കു വിധേയമാക്കി രോഗമുണ്ടെന്നു കണ്ടെത്തുന്നവരെ ആശുപത്രികളിലേക്കയക്കും. അല്ലാത്തവരെ 14 ദിവസത്തെ ക്വാറന്റൈനില്‍ വിടും. വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനയുണ്ടാകും. ഗര്‍ഭിണികള്‍ക്ക് നിരീക്ഷണമുണ്ടാകില്ല. അവര്‍ക്ക് വീടുകളിലേക്കു പോകാം. എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ തീയതികളില്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 മുതല്‍ നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

  • വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി പ്രത്യേക അവധിക്കാല പരിശീലനം. ചാനല്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനത്തിന് പ്രത്യേക പദ്ധതി.
  • രക്തദാനത്തിനായി ജീവധാര പദ്ധതി.
  • 29030 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കി.
  • അശരണര്‍ക്കായി 144573 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
  • ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാസ്.
  • സിമന്റ് പഴയ സ്‌റ്റോക്ക് വിലകൂട്ടി വില്‍ക്കാന്‍ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പഴയ വിലയ്‌ക്ക് നല്‍കണം.
  • മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശ്യമില്ല.
  • കള്ളുഷാപ്പുകള്‍ക്ക് മെയ് 13 മുതല്‍ തുറക്കാം.
  • കണ്ടെയ്ന്‍മെന്‌റ് സോണുകളിലെ ലോക്ക് ഡൗണ്‍ ലംഘനം ഗൗരവതരം.
  • ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന വേഗത്തിലാക്കും.

Latest