Connect with us

National

കട്ടക്കില്‍ കൊടിപാറിച്ച് കോലിപ്പട; ഇന്ത്യന്‍ ജയം നാല് വിക്കറ്റിന്

Published

|

Last Updated

കട്ടക്ക് |  അവസാന ഓവറുകളിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി പരമ്പരയില്‍ മുത്തമിട്ട് ടീം ഇന്ത്യ. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തി 316 എന്ന കൂറ്റന്‍ സ്‌കോര്‍ 48.3 ഓവറിലാണ് വിരാട് കോലിയും സംഘവും മറികടന്നത്. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ പത്താം ഏകദിന പരമ്പര വിജയമാണ് കട്ടക്കില്‍ കുറിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നാല് റണ്‍സിന് പുറത്തായ വിരാട് കോലിയുടെ ശക്തമായ തിരുച്ചുവരാണ് ഇന്നുണ്ടായത്. ടീമിനെ മുന്നില്‍ നിന്ന് നയിച്ച കോലി തന്നെയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. 81 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 85 റണ്‍സാണ് കോലി നേടിയത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരോന്ന് വീതം ജയിച്ച ഇരു ടീമും പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് അവസാന പോരിനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ നിക്കോളാസ് പുരാനും ക്യാപ്റ്റന്‍ പൊളാര്‍ഡും ചേര്‍ന്ന് മികച്ച സ്‌കോറിലെത്തിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 89 റണ്‍സ് നേടിയ പുരനാണ് ടോപ് സ്‌കോറര്‍. 51 പന്തില്‍ 74 റണ്‍സ് നേടികീറോണ്‍ പൊള്ളാര്‍ഡ് മികച്ച പിന്തുണയേകി. കന്നിമത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി രണ്ട് വിക്കറ്റ് നേടി.

വിന്‍ഡീസിന്റെ വലിയ സ്‌കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും മികച്ച തുടക്കാണ് നല്‍കിയത്. രോഹിത് 63ഉം രാഹുല്‍ 77ഉം റണ്‍സ് നേടി. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ കോലി പതിയെ തുടങ്ങി പിന്നീട് സ്‌കോറിംഗിന് വേഗത കൂട്ടുകയായിരുന്നു. ശ്രേയസ് അയ്യരും റിഷബ് പന്തും ജാദവുമെല്ലാം ഒറ്റക്ക സഖ്യയില്‍ മടങ്ങിയെങ്കിലും കോലി ഒരു ഭാഗത്ത് നിന്ന് സ്‌കോര്‍ ചലിപ്പിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 39 റണ്‍സ് നേടി കോലിക്ക് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ആര് പന്തില്‍ 17 റണ്‍സെടുത്ത് താക്കൂര്‍ ഇന്ത്യന്‍ വിജയം എളുപ്പമാക്കുകയായിരുന്നു.