Kerala
സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു: മന്ത്രി കടകംപള്ളി
ഇടുക്കി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹരജികള്‍ ഏഴംഗ വിശാല ബഞ്ചിലേക്ക് സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീംകോടതി വിധി അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. പുതിയ സുപ്രീം കോടതി ഉത്തരവിനെ ഒരു സംശയവും ഇല്ലാതെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടില്‍ സുപ്രീം കോടതി വിധികളെ കാണാന്‍ കഴിയണം, അല്ലാതെ പ്രകോപം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളെത്തിയാല്‍ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.