Connect with us

International

നീരവ് മോദിക്ക് ലണ്ടന്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

Published

|

Last Updated

ലണ്ടന്‍: വായ്പ തട്ടിപ്പു കേസില്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും തള്ളി. കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി അപേക്ഷ തള്ളുകയായിരുന്നു.

കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ മുഖ്യപ്രതികള്‍.
ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസുള്ള നീരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നത് ഒരു രാജ്യാന്തരമാധ്യമം വാര്‍ത്തയാക്കിയതോടെയാണ് അറസ്റ്റിലായത്.

Latest