Connect with us

National

'വിനയം കൂടിയാല്‍ ശത്രുക്കള്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും': ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി: “ശത്രുവിന്റെ മുമ്പില്‍ എത്രത്തോളം വിനീതരാകുന്നുവോ അത്രത്തോളം അവര്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും. വിജയിക്കാനുള്ള ശക്തി നിങ്ങളില്‍ കുടികൊള്ളുമ്പോഴാണ് സമാധാനം സാധ്യമാവുക.”- പുല്‍വാമയില്‍ ആക്രമണം നടത്തിയതിനു പാക്കിസ്ഥാന് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കിയ ശേഷം സൈന്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കവിതാശകലമാണിത്. ഹിന്ദി കവി രാംധാരി സിംഗ് ദിനകറിന്റെ “ശക്തി ഔര്‍ ക്ഷമ” എന്ന കവിതയിലെതാണ് ഈ വരികള്‍.

ഇന്ത്യന്‍ സൈന്യത്തിന്റെ എ ഡി ജി പി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആണ് ഓള്‍വേയ്‌സ് റെഡി എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കവിത നല്‍കിയത്. പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ജയ്ഷ്വ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ചൊവ്വാഴ്ച പുലര്‍ച്ചെ പാക് ഭീകര ക്യാമ്പുകള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു.