Connect with us

First Gear

കിയ കാര്‍ ഇന്ത്യയില്‍ നേരത്തെ എത്തും

Published

|

Last Updated

മുംബൈ: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ അരങ്ങേറ്റം പ്രതീക്ഷിച്ചതിലും നേരെത്തെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കിയയുടെ ആദ്യ കാര്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഏപ്രിലില്‍ തന്നെ കാര്‍ അവതരിപ്പിക്കാന്‍ കിയ അണിയറ നീക്കങ്ങള്‍ സജീവമാക്കിയതായി ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേസിലെ അനന്താപൂരിലാണ് കിയയുടെ ഫാക്ടറിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അന്തിമ ഘട്ടത്തിലാണ്. ഇതനുസരിച്ച് അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ കിയ കാര്‍ ഇന്ത്യന്‍ റോഡില്‍ പരീക്ഷണ ഓട്ടത്തിന് സജ്ജമാകും. മാര്‍ച്ച് അവസാനത്തോടെ ആദ്യ കാറിന്റെ ബുക്കിംഗ് ആരംഭിക്കും.

ട്രേസര്‍ (Trazor) എന്ന് പേരിട്ട എസ് യു വിയാണ് കിയ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം പ്രീമിയം കിയയുടെ റിയോ എന്ന മോഡലിനോട് സമാ്യമുള്ള പ്രീമിയം ഹാച്ച് ബാക്ക് നിരത്തിലിറക്കാനും കിയക്ക് പദ്ധതിയുണ്ട്.

Latest