Connect with us

National

500 ആഡംബര കാറുകള്‍ മോഷ്ടിച്ച 29കാരന്‍ പോലീസ് പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് 500 ആഡംബര കാറുകള്‍ മോഷ്ടിച്ച കേസില്‍ 29കാരന്‍ പിടിയില്‍. ഡല്‍ഹിയിലെ നന്ദ് നഗരി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്. പോലിസ് വലയിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 50 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ വെടിവെച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൂട്ടാളി നൂഹര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. മറ്റൊരു കൂട്ടാി രവി കുല്‍ദീപിനെയും പിടികൂടിയിട്ടുണ്ട്.

ഒരു വര്‍ഷം 100 ആഡംബര കാറുകള്‍ മോഷ്ടിക്കുക എന്നതായിരുന്നു ഷറഫുദ്ദീന്റെയും കൂട്ടാളികളുടെയും ടാര്‍ജറ്റ്. ഇതിനായി ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് സംഘം ഡല്‍ഹിയില്‍ എത്തുന്നത്. ആഡംബര്‍ കാറുകളുടെ സോഫ്റ്റ്‌വെയറുകളും ജിപിഎസ്, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനവും ഹാക്ക് ചെയ്തായിരുന്നു മോഷണമെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മോഷ്ടിച്ച കാര്‍ സംഘം വില്‍പന നടത്തിയിരുന്നത്.

---- facebook comment plugin here -----

Latest