Connect with us

National

ജനപങ്കാളിത്തം തീരെ കുറഞ്ഞു; ഒമാനില്‍ മോദിയുടെ പ്രസംഗം 'കാലി കസേര'കളോട്

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്ഷേപം. ഇന്ത്യക്ക് പുറത്തും ഇന്ത്യക്കാരുടെ നിറഞ്ഞ സദസിന് മുന്നില്‍ പ്രസംഗിച്ച് കൈയടി നേടിയിരുന്ന പ്രധാമന്ത്രിയുടെ മസ്‌കത്തിലെ പ്രസംഗം കാലി കസേരകളോടായിരുന്നു.

25,000 പേര്‍ പങ്കെടുക്കുമെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നത്. 30,000 പാസുകള്‍ പ്രിന്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സോഷ്യല്‍ ക്ലബ് വഴിയും എംബസി വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്ത 3000ത്തോളം പേര്‍ പാസ് സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. പാസ് കൈപ്പറ്റിയ ചിലര്‍ വേദിയില്‍ എത്താതിരിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ പരിപാടി രാഷ്ട്രീയമായി കണ്ട് ചിലര്‍ മാറിനിന്നുവെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. മലയാളികളുടെ സാന്നിധ്യം തീരെ കുറഞ്ഞുവെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ച് മോദി നടത്തിയ പ്രസംഗങ്ങളോടുള്ള ഒമാന്‍ മലയാളികളുടെ പ്രതികരണമായിരുന്നു ഇതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നു.
സര്‍ക്കാര്‍ അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴിലാണ് എംബസി തുടക്കത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടെത്തിയുള്ള രജിസ്‌ട്രേഷന്‍ പ്രയാസമാണെന്ന് മനസിലാക്കി എംബസി വെബ്‌സൈറ്റ് വഴിയും സൗകര്യം ഒരുക്കുകയായിരുന്നു.

 

Latest