Connect with us

National

കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ മെയ് 23ന് പുറത്തിറക്കിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വന്നത്.

കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. മതാചാര പ്രകാരം മൃഗങ്ങളെ ബലി കൊടുക്കുന്നതും നിരോധിച്ചിരുന്നു.1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 ാം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കി വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കശാപ്പ് നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തി.

 

Latest