National
കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരന്‍
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യ ജൂലൈ പത്തിന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബേങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തി. ജൂലൈ പത്തിന് ശിക്ഷ വിധിച്ചേക്കും.
വിവിധ ബേങ്കുകളില്‍ നിന്നായി ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു.







