Kerala
മണിയെ വിമര്‍ശിച്ച് പി ശ്രീരാമകൃഷ്ണന്‍; നാവ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പരാമര്‍ശത്തെ രൂക്ഷമായി
വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നാവ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു പറഞ്ഞ സ്പീക്കര്‍ ഒരു വാക്കോ ഒരു വാചകമോ സമൂഹത്തിനുണ്ടാകുന്ന ആഘാതം അറിഞ്ഞ് പെരുമാറുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
മണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തെ മണിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----