Connect with us

Ongoing News

മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സില്‍ നദാലിന് പത്താം കിരീടം

Published

|

Last Updated

പാരീസ്: മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റ് കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനല്‍ പോരാട്ടത്തില്‍ നാട്ടുകാരനായ ആല്‍ബര്‍ട്ട് റാമോസ് വിനോലസിനെ നദാല്‍ അനായാസം കീഴടക്കി. സ്‌കോര്‍: 6-1, 6-3.
മോണ്ടി കാര്‍ലോ ചാമ്പ്യന്‍ഷിപ്പില്‍ പത്താം കിരീടവും കരിയറിലെ എഴുപതാം കിരീടവുമാണ് നദാല്‍ സ്വന്തമാക്കിയത്. സീസണിലെ ആദ്യത്തേതും കളിമണ്‍ കോര്‍ട്ടിലെ അന്‍പതാം കിരീടവും. സീസണില്‍ കഴിഞ്ഞ മൂന്ന് ഫൈനലുകളിലും നദാല്‍ തോല്‍വിയറിഞ്ഞിരുന്നു. രണ്ട് തവണയും റോജര്‍ ഫെഡററാണ് നദാലിനെ തോല്‍പ്പിച്ചത്. ആസ്‌ത്രേലിയന്‍ ഓപണിലും മിയാമി മാസ്റ്റേഴ്‌സിലുമായിരുന്നു ഇത്.

ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഉറുഗ്വെയുടെ പ്ലാബോ ക്യൂവാസ് സഖ്യത്തിന് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപസ്- മാര്‍ക് ലോപസ് സഖ്യത്തെ കീഴടക്കിയാണ് ബൊപ്പണ്ണ സഖ്യം കിരീടമണിഞ്ഞത്. മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു ജയം. സ്‌കോര്‍: 6-3, 3-6, 10-4.
സീസണില്‍ സഖ്യം നേടുന്ന ആദ്യ കിരീടമാണിത്. പോളണ്ടിന്റെ റൊമാനിന്‍ ആര്‍നോഡോ- ഫ്രാന്‍സിന്റെ ഹുഗോ നൈസ് സഖ്യത്തെ കീഴടക്കിയാണ് സഖ്യം ഫൈനലിലേക്ക് മുന്നേറിയത്.

Latest