Gulf
കുവൈത്തില്‍ വ്യാജ ബിരുദധാരികള്‍ നിരവധി: അന്വേഷണം ശക്തമാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മേഖലകളില്‍ വ്യാജ ബിരുദധാരികള്‍ ജോലി ചെയ്യുന്നുവെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി. ഇതേതുടര്‍ന്ന് വ്യാജ ബിരുദക്കാരെന്ന് സംശയിക്കുന്ന 17 ഡോക്ടര്‍മാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . ഇതോടെ ആരോഗ്യ, മേഖലയില്‍ അടക്കം വ്യാജ ബിരുദധാരികള്‍ ജോലി ചെയ്യുന്നുവെന്ന സംശയം ബലപ്പെട്ടു.
അന്വേഷണ സംഘത്തിെന്റ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അല്‍ ഫാരിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത തസ്തികകളില്‍ ജോലിചെയ്യുന്നവരിലും വ്യാജന്മാരുണ്ടെന്നാണ് വിവരം.
ഇവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. , വിദ്യാഭ്യാസ വകുപ്പ് . എണ്ണമേഖല, റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യം, വെല്‍ഫെയര്‍, വ്യോമയാന മേഖലകളില്‍നിന്ന് അമ്പതോളം പേര്‍ ഒഴിഞ്ഞുപോയത് ബിരുദവുമായി ബന്ധപ്പെട്ട അന്വേഷണത്തിെന്റ സാഹചര്യത്തിലാണെന്നാണ് അധികൃതരുടെ നിഗമനം. കുവൈത്ത് സര്‍വകലാശാലയിലെയും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ്ങിലെയും വിദഗ്ധരാണ് വിഭാഗമാണ് അന്വേഷണ സംഘത്തിലുള്ളത്
വ്യാജ സര്‍വകലാശാലകളില്‍നിന്ന് നേടിയവ, അറിയപ്പെടുന്ന സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍ ചെയ്തതായി കള്ളരേഖയുണ്ടാക്കി സമ്പാദിച്ചവ, കുവൈത്തില്‍ ജോലിചെയ്യുന്ന കാലയളവില്‍ തന്നെ വിദേശ സര്‍വകലാശാലയില്‍ പഠിച്ചതായി രേഖയുണ്ടാക്കിയവ എന്നിങ്ങനെയുള്ള വ്യാജ ബിരുദങ്ങളാണ് പലരും കൈവശംവെക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. വ്യാജ സര്‍വകലാശാലയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവര്‍ പിടിയിലായാല്‍ സ്വദേശിയാണെങ്കിലും ഉടനെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും , വിദേശിയാണെങ്കില്‍ ഉടനെ നാടുകടത്തുമെന്നും മന്ത്രി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിയമ നടപടികളുമുണ്ടാകും.