National
ഒരു ഫുട്‌ബോള്‍ പോലെ തന്നെ തട്ടിക്കളിക്കുന്നുവെന്ന് മല്യ
ന്യൂഡല്‍ഹി: എന്‍ഡിഎ യുപിഎ സര്‍ക്കാറുകള്‍ തന്നെ ഒരു ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് മദ്യവ്യവസായി വിജയ് മല്യ. എന്നാല്‍ ഈ കളിയില്‍ റഫറിയില്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. സിബിഐയുടെ കണ്ടെത്തല്‍ ഞെട്ടലുണ്ടാക്കി. അതെല്ലാം തെറ്റാണ്. ചില ഉയര്‍ന്ന പോലീസുകാര്‍ക്ക് മാത്രമേ വ്യവസായ മേഖലയെ കുറിച്ചും സാമ്പത്തിക മേഖലയെ കുറിച്ചും അറിയുകയുള്ളൂ എന്നും മല്യ ട്വിറ്ററില്‍ കുറിച്ചു.
മല്യക്ക് വിവിധ ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭ്യമാക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മല്യക്ക് ലോണുകള്‍ ലഭ്യമാക്കാന്‍ ധനകാര്യമന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വര്‍മ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്.







