Kerala
നിയമസഭാ വജ്രജൂബിലി ബ്രോഷറില്‍ ദേശീയ നേതാക്കളെ അപമാനിച്ചിട്ടില്ല: സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ദേശീയ നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും ബ്രോഷര്‍ തയ്യാറാക്കിയപ്പോള്‍ പറ്റിയ പിഴവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതാക്കളെ അവഗണിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബ്രോഷറില്‍ നിയമസഭക്ക് സമീപമുള്ള ഇഎംഎസ് പ്രതിമ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നിയമസഭാ മന്ദിരത്തിന് നേരെ മുന്നിലുള്ള ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പ്രതിമ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് വിവാദമായത്.
---- facebook comment plugin here -----