National
കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ എന്‍ഡി തിവാരിയും മകന്‍ രോഹിത് ശേഖറും ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മകന്‍ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തതാണ് തിവാരിയുടെ മാറ്റത്തിന് കാരണം.
നിയമപോരാട്ടത്തിനൊടുവിലാണ് രോഹിത് ശേഖറിനെ മകനായി അംഗീകരിക്കാന്‍ തിവാരി തയ്യാറായത്. ഇതിനായി ഡിഎന്‍എ പരിശോധന വരെ നടത്തിയിരുന്നു. കോടതി ഉത്തരവിന് പിന്നാലെ അദ്ദേഹം രോഹിത്തിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മയെ ലക്‌നൗവില്‍ വെച്ച് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----



