National
മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുരാഗിന് ജയില്‍ : സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്കിയ ബി സി സി ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെതിരെ സുപ്രീം കോടതി.
കള്ളം പറഞ്ഞതിന് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീം കോടതി. നടപടിയില്‍ രക്ഷപ്പെടാന്‍ മാപ്പപേക്ഷിക്കാനുള്ള നീക്കം അനുരാഗ് ആരംഭിച്ചു കഴിഞ്ഞു. ബി സി സി ഐക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണത്തിന് പുതിയ സമിതിയെ എത്രയും വേഗം നിയോഗിക്കണമെന്നും അതിലേക്കുള്ള അംഗങ്ങളുടെ പേരുകള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.നേരത്തെ അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ അനുരാഗ് ഠാക്കൂര്‍ കള്ളം പറഞ്ഞുവെന്ന് ബോധിപ്പിച്ചിരുന്നു. ഇതിനിടെ യുവമോര്‍ച്ച അധ്യക്ഷപദവിയില്‍ നിന്ന് അനുരാഗിനെ നീക്കം ചെയ്തു.
---- facebook comment plugin here -----