Kerala
തലയോലപ്പറമ്പ് കൊലപാതകത്തിന് കാരണം പണമിടപാട് സംബന്ധിച്ച തര്‍ക്കം
കോട്ടയം: തലയോലപ്പറമ്പില്‍ എട്ടുവര്‍ഷം മുമ്പ് സ്വകാര്യ പണമിടപാടുകാരനെ കൊന്ന് കുഴിച്ചുമൂടാന്‍ കാരണം പണമിടപാടിലെ തര്‍ക്കം. പ്രതി അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും അനീഷ് ഈടായി നല്കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആവശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് കാരണം.
പ്രതിയുടെ അച്ഛന് വാസുവിന്റെ വെളിപ്പെടുത്തലാണ് കൊലപാതകം തെളിയാന്‍ കാരണം. കൊല്ലപ്പെട്ട മാത്യുവിന്റെ മകള്‍ നൈസിയെ ഫോണില്‍ വിളിച്ചാണ് വാസു കാര്യങ്ങള്‍ പറഞ്ഞത്. ഈ വിവരങ്ങള്‍ നൈസി പോലീസിന് കൈമാറിയതാണ് അന്വേഷണം അവസാനിപ്പിച്ച കേസ് പുനരാരംഭിക്കാന്‍ കാരണമായത്.
---- facebook comment plugin here -----