National
മദ്യരാജാവ് വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ഡല്‍ഹി കോടതിയാണ് ഇത്തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമ നടപടികളുമായി സഹകരിക്കുന്നതില്‍ മല്യക്ക് ഒരു താല്‍പര്യവുമില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ഉദ്ദേശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടാണ് മല്യ മടങ്ങി വരാത്തതെന്ന മല്യയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഡല്‍ഹിയിലെ അന്താരാഷ്ര്ട വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന ജിഎംആര്‍ കമ്പനിയുടെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട്. മൂന്ന് ചെക്കുകളിലായി 7.5 കോടി രൂപയായിരുന്നു മല്യ നല്‍കേണ്ടിയിരുന്നത്.







