Kerala
രാഷ്ട്രീയ കൊലപാതകം: കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനിലയില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍ പി സദാശിവം. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡി ജി പിയും അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് നിലവിലെ അവസ്ഥ ഡി ജിപിയും ആഭ്യന്തര സെക്രട്ടറിയും വിശദീകരിച്ചു. രാഷ്ട്രീയബന്ധം നോക്കാതെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇരുവരും ഗവര്‍ണറെ അറിയിച്ചു. കണ്ണൂരിലെ അക്രമങ്ങളെ കുറിച്ച് ഗവര്‍ണര്‍ക്ക് ബി ജെ പി സമര്‍പ്പിച്ച പരാതിയിന്മേല്‍ നടപടിയെടുത്ത വിവരം മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. പ്രാദേശികമായി ഉയരുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകാതെ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അണികളെ ശാന്തരാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.