Kerala
നിയമസഭയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിട്ടില്ലെന്ന് സ്പീക്കര്‍. ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ക്ക് വിധേയമായാണെന്ന് സ്പീക്കറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛ്ക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചട്ടവിരുദ്ധമായി ഒന്നും സ്പീക്കര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സഭാ നടപടികളെ തെരുവിലേക്ക് വലിച്ചിഴ്ക്കുന്നത് ഖേദകരമാണ്.
ചോദ്യോത്തരവേളയില്‍ മറ്റു നടപടികള്‍ അനുവദനീയമല്ല. സഭയില്‍ ഇത്തരം ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ മുന്‍കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിക്കാറുള്ളൂ. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
---- facebook comment plugin here -----