Connect with us

International

ചൈനീസ് വിമാനത്താവളത്തിലെ തര്‍ക്കം ഇരുരാജ്യങ്ങളിലെയും കാഴ്ചപ്പാടിലുള്ള മാറ്റം: ഒബാമ

Published

|

Last Updated

ഹാംഗ്‌ഴൗവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്റ് സി ജീന്‍ പിംഗും ഹസ്തദാനം ചെയ്യുന്നു

ബീജിംഗ്: മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം സംബന്ധിച്ച് അമേരിക്കയുടേയും ചൈനയുടേയും ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ കലഹം മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടേയും കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമ കിഴക്കന്‍ ചൈന നഗരമായ ഹാംഗ്ഷു സന്ദര്‍ശിക്കുന്നതിനിടെയാണ് മാധ്യമങ്ങളുടെ പ്രവേശനം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസിനും മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കിയത്. വിമാനമിറങ്ങിയ ഒബാമയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ വൈറ്റ് ഹൗസ് ജീവനക്കാര്‍ സഹായിക്കാന്‍ ശ്രമിക്കവെയാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കത്തിനിടെ ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ ഇത് ഞങ്ങളുടെ രാജ്യവും ഞങ്ങളുടെ വിമാനത്താവളവുമാണെന്ന് ഉറക്കെപ്പറഞ്ഞു. ഈ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ചൈനയുമായി ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുന്നത് ആദ്യമായല്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെ ഒബാമ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് അവരുടെ ജോലി ചെയ്യേണ്ടതുണ്ടെന്നും അതിനായി അവര്‍ക്ക് സൗകര്യമൊരുക്കണമെന്നും പറഞ്ഞ ഒബാമ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മൂല്യങ്ങളും ആശയങ്ങളും കൈവെടിയാറില്ലെന്നും പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ മാധ്യമങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ ചൈന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് പതിവാണ്.

Latest