National
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

കൊല്‍ക്കത്ത: കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്ത ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മറിലാണ്. കൊല്‍ക്കത്ത, പാറ്റ്‌ന, ഗുവാഹതി, അഗര്‍ത്തല എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് കോളേജുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ചലനം 10 സെക്കന്‍ഡ് നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
---- facebook comment plugin here -----