Kerala
തെറ്റ് സമ്മതിച്ചാല്‍ മാണിക്ക് യുഡിഎഫിലേക്ക് വരാം: സുധീരന്‍
തിരുവനന്തപുരം: കെ.എം.മാണി തെറ്റ് സമ്മതിച്ചാല്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വിടാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് കേരള കോണ്‍ഗ്രസിന് ബോധ്യപ്പെടും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ്-എം ഓഫീസിന് നേരെ നടന്ന ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും കെപിസിസി അധ്യക്ഷന്‍ ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം തുടരുമെന്നും സൂധീരന്‍ കൂട്ടിച്ചേര്‍ത്തു.