International
കാബൂളില്‍ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
 
		
      																					
              
              
            കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ജലാലബാദിലെ പുല്‍-ഇ-ചര്‍ക്കിയിലൂടെ പോകുകയായിരുന്ന മിനി ബസില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നുള്ള സുരക്ഷ ഭടന്മാരായിരുന്നു ബസില്‍ സഞ്ചരിച്ചിരുന്നത്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിതത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. റമസാന്‍ ആരംഭിച്ചതിന് ശേഷം അഫ്ഗാന്‍ തലസ്ഥാനത്തുണ്ടാവുന്ന ആദ്യത്തെ തീവ്രവാദി ആക്രമണമാണിത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

