Connect with us

Malappuram

ജില്ലയില്‍ 10 വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍; വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക്

Published

|

Last Updated

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി. കലക്ടറേറ്റിലെ ഇ വി എം ഡിപ്പോയില്‍ നിന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ജില്ലയിലെ 10 വിതരണ കേന്ദ്രങ്ങളിലേക്ക് യന്ത്രങ്ങള്‍ എത്തിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ 10 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് യന്ത്രങ്ങള്‍ സ്വീകരിക്കുക. വിവിധ മണ്ഡലങ്ങളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍: കൊണ്ടോട്ടി- ഗവ. വൊക്കേഷണല്‍ എച്ച് എസ് എസ് മേലങ്ങാടി, കൊണ്ടോട്ടി. ഏറനാട്- ഗവ. യു പി സ്‌കൂള്‍, ചുള്ളക്കാട്, മഞ്ചേരി. നിലമ്പൂര്‍ വണ്ടൂര്‍- ഗവ. മാനവേദന്‍ വൊക്കേഷണല്‍ എച്ച് എസ് എസ്, നിലമ്പൂര്‍. മഞ്ചേരി- ഗവ. ഗേള്‍സ് എച്ച് എസ് എസ്, മഞ്ചേരി. പെരിന്തല്‍മണ്ണ, മങ്കട- ഗവ. പോളിടെക്‌നിക്ക് കോളജ്, അങ്ങാടിപ്പുറം
മലപ്പുറം- ജി ബി എച്ച് എസ്, ഹൈസ്‌കൂള്‍ വിംഗ്, മഞ്ചേരി. വേങ്ങര, വള്ളിക്കുന്ന്- പി എസ് എം ഒ കോളജ്, തിരൂരങ്ങാടി. തിരൂരങ്ങാടി- കെ എം എം എം ഓര്‍ഫനേജ് അറബിക് കോളജ്, തിരൂരങ്ങാടി. താനൂര്‍, തിരൂര്‍, കോട്ടക്കല്‍- സീതി സാഹിബ് പോളിടെക്‌നിക്ക് കോളജ്, തിരൂര്‍ തവനൂര്‍, പൊന്നാനി- എ വി ഹൈസ്‌കൂള്‍, പൊന്നാനി.