Health
സിക്ക വൈറസിന് ഇന്ത്യന്‍ കമ്പനി പ്രതിരോധ വാക്‌സിന്‍ കണ്ടെത്തി

ഹൈദരാബാദ്: അമേരിക്കന്‍ ഭൂഖണ്ഢത്തില്‍ ഭീതി വിതയ്ക്കുന്ന സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വാക്‌സിന്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ഇതാദ്യമായാണ് സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തുന്നത്.
ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് ലിമിറ്റഡ് എന്ന സ്ഥാപനം സിക്ക വൈറസ് പ്രതിരോധ വാക്‌സിനുള്ള പാറ്റന്റിനായി അപേക്ഷിച്ചത്. സിക്ക വൈറസിനെ പ്രതിരോധിക്കാനുള്ള രണ്ട് വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധമായി കൂടുതല്‍ കാര്യങ്ങള്‍ക്ക് സര്‍ക്കാറിന്റെ സഹായം ആവശ്യപ്പെട്ടതായി ലാബ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അ്േദഹം അറിയിച്ചു.
20ലേറെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സിക്ക വൈറസ് ഭീതി വിതക്കുന്നതിനിടയിലാണ് വൈറസിനെതിരെ ഇന്ത്യന്‍ കമ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ഗര്‍ഭിണികളെ ബാധിക്കുന്ന സിക്ക വൈറസ് നവജാത ശിശുക്കളില്‍ ഗുരുതരമായ ജനിതക വൈകല്യമാണ് സൃഷ്ടിക്കുന്നത്.