Kerala
മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ ബാബു ചെയ്തത്: ചെന്നിത്തല
തിരുവനന്തപുരം: വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ പോയ ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ ബാബുവിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല അദ്ദേഹം ചെയ്തത്. യുഡിഎഫില്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വെള്ളാപ്പള്ളിക്കൊപ്പം പോയതില്‍ തനിക്ക് തെറ്റുപറ്റിയെന്നും യുഡിഎഫില്‍ തന്നെ തുടരുമെന്നും രാജന്‍ ബാബു വ്യക്തമാക്കിയിരുന്നു.







