National
നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: 2012ലെ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ജുവനൈല്‍ നിരീക്ഷണ ഹോമിലെ പ്രതിയുടെ തടവു കാലാവധി നീട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കോടതി വിധി പ്രകാരം ഈ മാസം 20ന് പ്രതിയെ മോചിപ്പിക്കാം.
പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇയാളെ മോചിപ്പിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
കോടതയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിധി വന്ന ശേഷം പ്രതികരിച്ചു.
---- facebook comment plugin here -----