Connect with us

Kerala

ഹൈക്കോടതിക്കെതിരെ എം എം ഹസ്സന്‍; 'ബാര്‍കേസില്‍ സിബിഐ അന്വേഷണം വേണ്ട'

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടേത് യുക്തിരഹിതമായ വാദമാണ്. പരിഗണനയിലില്ലാത്ത വിഷയത്തിലാണ് കോടതി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. ഇത് അനുചിതമായെന്നും അദ്ദേഹം പറഞ്ഞു.

പലകേസുകളിലും കേസുകളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കോടതി പറയുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. ബാര്‍കോഴക്കേസ് സംസ്ഥാന ഏജന്‍സി അന്വേഷിക്കുകയാണ്. കേസില്‍ വിജിലന്‍സ് തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബാര്‍കോഴക്കേസില്‍ ഇരട്ട നീതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. കേസില്‍ ആരോപണവിധേയനായ കെ എം മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്ത് പ്രസക്തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സി കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ വിലയിരുത്തിയിരുന്നു.

Latest