National
ആന്ധ്ര തലസ്ഥാനത്തിന് അമരാവതിയില്‍ തറക്കല്ലിട്ടു

വിജയവാഡ: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമരാവതിയില്‍ തറക്കല്ലിട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൂജ നടത്തിയ ശേഷമാണ് തറക്കല്ലിട്ടത്.
ഗവര്‍ണര്‍ ഇ എസ് എല്‍. നരസിംഹന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ, അസം, നാഗാലന്‍ഡ് ഗവര്‍ണര്‍ പത്മനാഭാചാര്യ, കേന്ദ്രമന്ത്രിമാരായ എം വെങ്കയ്യ നായിഡു, അശോക് ഗജപതിരാജു, നിര്‍മല സീതാരാമന്‍, വൈ എസ് ചൗധരി, ബന്ദാരു ദത്താത്രയ, ജപ്പാനിലെ സാമ്പത്തിക, വാണിജ്യകാര്യ മന്ത്രി യൊസൂക്കെ തകാഗി, സിംഗപ്പൂര്‍ വാണിജ്യമന്ത്രി എസ് ഈശ്വരന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
---- facebook comment plugin here -----