Connect with us

Wayanad

പ്ലാസ്റ്റിക്ക് ക്യാരീബാഗ് വിരുദ്ധ സന്ദേശദിനാചരണം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലാ ശുചിത്വ മിഷന്‍ ലോക പ്ലാസ്റ്റിക്ക് ക്യാരീബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലാസ്റ്റിക്ക് ക്യാരീബാഗ് വിരുദ്ധ സന്ദേശദിനാചരണം, ശുചിത്വ സെമിനാര്‍, പോസ്റ്റര്‍ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ എസ് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം റ്റി മാളുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ സുരേന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ പി എ, വി എന്‍ ഷാജി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍ സി സി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൗണ്‍പ്രദേശത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് ക്യാരീബാഗ് നിയന്ത്രണ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത നോട്ടീസ് വിതരണം ചെയ്യുകയും, കടകളില്‍ സ്റ്റിക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അമ്പലവയല്‍: ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് നിയന്ത്രണ ഗ്രാമപഞ്ചായത്തായ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് എം യു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രതിജ്ഞ എടുക്കുകയും ശുചിത്വ സന്ദേശ റാലി, പ്ലാസ്റ്റിക്ക് ശേഖരണം, തുണിസഞ്ചി വിതരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.