Connect with us

International

കാനഡയില്‍ 'ഉമ്മന്‍ ചാണ്ടി' മുഖ്യമന്ത്രിയല്ല

Published

|

Last Updated

ടൊറോന്റോ: അപരന്മാരുണ്ടാവാറുണ്ട്. എന്നാല്‍ ഇത്രയും രൂപസാദൃശ്യമുള്ള അപരന്‍ ക്ലിക്ക്ഡായത് പെട്ടെന്നാണ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപരനാണ് താരം. കടലുകള്‍ക്കപ്പുറം വടക്കേ അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ കാനഡയില്‍ ഉമ്മന്‍ ചാണ്ടിക്ക് അപരനെ കണ്ടെത്തി. പക്ഷേ, ആ അപരന്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രമാണ് കോട്ടയം കറുകച്ചാല്‍ സ്വദേശിയും ടൊറൊന്റോ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഒഫ് കണ്ടിന്യൂയിംഗ് സ്റ്റഡീസില്‍ വെബ് മാര്‍ക്കറ്റിംഗില്‍ പഠനം നടത്തുകയും ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ വിനോദ് ജോണ്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ അപരന്റെ ചിത്രം പകര്‍ത്തിയത്.
വ്യാഴാഴ്ച പ്രാദേശിക സമയം പതിനൊന്ന് മണിയോടെ ഒണ്‍ട്രിയോ പ്രവിശ്യയിലൂടെ കാറില്‍ വരുമ്പോഴാണ് വിനോദ് ഉമ്മന്‍ചാണ്ടിയുടെ അപരനെ കണ്ടത്. ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുമായി അടുത്ത രൂപസാദൃശ്യം തോന്നി. ട്രാക്ക് സ്യൂട്ടും വെള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഷര്‍ട്ടിന് മുകളില്‍ മഴയില്‍ നിന്ന് രക്ഷ നേടാന്‍ ജാക്കറ്റ് ധരിച്ചിരുന്നു. തലയില്‍ വെള്ളത്തൊപ്പിയും.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന വിനോദ് കുറച്ച് ദൂരം പോയ ശേഷം തിരികെ വന്നാണ് “അപരന്‍ ചാണ്ടി”യുടെ ചിത്രം പകര്‍ത്തിയത്. റോഡിന് എതിര്‍വശത്ത് കാറില്‍ ഇരുന്ന് ചിത്രമെടുക്കുന്ന തന്നെ അപരന്‍ കൗതുകത്തോടെ നോക്കിയതായും വിനോദ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കിട്ടാവുന്നത്ര ചിത്രങ്ങള്‍ വിനോദ് പകര്‍ത്തി. ഫോട്ടോയെടുത്ത തന്നെ അയാള്‍ നോക്കി നിന്നുവെന്നും വിനോദ് പറഞ്ഞു. തുടര്‍ന്ന് കാറുമെടുത്ത് വിനോദ് പോയി. എന്നാല്‍, കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാമെന്ന് കരുതി വിനോദ് വീണ്ടും പഴയ വഴിയില്‍ മടങ്ങിയെത്തിയെങ്കിലും അപരന്‍ അപ്രത്യക്ഷനായിരുന്നു. പിന്നീടാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ ചിത്രത്തിന് നിരവധി ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.

Latest