National
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; അഞ്ച് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് നാണക്കേടായി ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന 25കാരിയെ പിടിച്ചിറക്കി അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഷിയിലെ ദക്ഷിണ്‍പുരിയിലാണ് സംഭവം. അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.
ഉത്തംനഗറില്‍ നിന്ന് ഡിഫന്‍സ് കോളനിയിലേക്ക് പോകുകയായിരുന്നു യുവതി. ഈ സമയം സാന്‍ട്രോ കാറിലെത്തിയ സംഘം ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് യുവതിയെ വലിച്ചിറക്കുകയായിരുന്നു. പിന്നീട് യുവതിയെ ദക്ഷിണ്‍പുരിയില്‍ കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയെ പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----