National
വിമര്‍ശങ്ങളെ ഗൗരവത്തോടെ സമീപിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിനെതിരായ വിമര്‍ശങ്ങളെ ഗൗരവത്തോടെ എടുക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 9 മാസം കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും. രാഷ്ട്രീയത്തിന്റെ പേരില്‍ ഭേദഗതി ബില്ലിനെ എതിര്‍ക്കരുത്. പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളംവെച്ച് പ്രതിപക്ഷം പ്രസംഗം തടസ്സപ്പെടുത്തി.
---- facebook comment plugin here -----