Sports
ക്രിസ്റ്റ്യാനോക്ക് 290 ഗോളുകള്‍
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്പാനിഷ് ലാ ലിഗയില്‍ എല്‍ഷെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോളിനുടമയായ ക്രിസ്റ്റ്യാനോക്ക് 241 മത്സരങ്ങളില്‍ 290 ഗോളുകളായി. 323 ഗോളുകള്‍ നേടിയ റൗള്‍ ഗോണ്‍സാലസും 305 ഗോളുകള്‍ നേടിയ ആല്‍ഫ്രഡോ ഡിസ്റ്റെഫാനോയുമാണ് റയലിന്റെ ഗോള്‍വേട്ടക്കാരില്‍ ക്രിസ്റ്റ്യാനോക്ക് മുന്നിലുള്ളത്.ലാ ലിഗയില്‍ റയല്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുമ്പോള്‍ ബാഴ്‌സ 0-1ന് മലാഗയോട് തോറ്റു.
---- facebook comment plugin here -----