Connect with us

Wayanad

അഗ്രി ഫെസ്റ്റില്‍ കുടുംബശ്രീ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

മാനന്തവാടി: വള്ളിയൂര്‍കാവില്‍ നടക്കുന്ന അഗ്രിഫെസ്റ്റില്‍ കുടുംബശ്രീ സ്‌ററാളുകള്‍ ജനശ്രദ്ധ നേടുന്നു.
ഭക്ഷ്യ വസ്തുക്കള്‍,കരകൗശല വസ്തുക്കള്‍,ഹെര്‍ബല്‍ ഓയില്‍, ബേക്കറി, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍,തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ മേളയില്‍ ഒരുക്കിയിരുക്കുന്നത്.
പൂതാടി ഗ്രാമപഞ്ചായത്തിലെ ജൈത്ര ആഭരണ യൂണിറ്റ്,കോട്ടത്തറ ലേഡീസ് ടൈലറിങ്ങ്,മാറ്റ് യൂണിറ്റ്,പുല്‍പള്ളി ചൈതന്യ ഹെര്‍ബല്‍ യൂണിറ്റ്, മുളളന്‍ക്കൊല്ലി പഞ്ചായത്തിലെ ഐശ്വര്യ യൂണിറ്റിന്റെ വിവിധ പായസങ്ങള്‍, പനമരം പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിന്റെ ബേക്കറി ഉത്പന്നങ്ങള്‍, മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനക്കുഴി എ.വി.ആര്‍ ജി റെഡിമെയ്ഡ്‌സ്, നാടന്‍ വിഭവങ്ങളുമായി കുടംബശ്രീ കഫേശ്രീ, നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേള, കുടുംബശ്രീ സ്വാന്തനം യൂണിറ്റിന്റെ ജീവിതശൈലി രോഗനിര്‍ണ്ണയം തുടങ്ങിയവ മേളയിലെ പ്രത്യേകതകളാണ്.
ചെറുകിട സംരഭ കണ്‍സള്‍ട്ടന്റുമാരായ ഷീന, സെലീന വി എം, സിനി തങ്കപ്പന്‍, ജിഷ വി എസ്, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡിഗോള്‍ തോമസ്,. കെ ജെ ബിജോയി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

Latest