Kerala
മിണ്ടാതിരിക്കുന്നത് പ്രതിപക്ഷ നേതാവിനെ പേടിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ മിണ്ടാതിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പേടിച്ചിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് അപ്പോള്‍ ഇതാ മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന് പറയും. അതുകൊണ്ടാണ് ബാര്‍വിഷയത്തില്‍ നിയമസഭയില്‍ മിണ്ടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കുറ്റം ചെയ്യാത്തവരെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
---- facebook comment plugin here -----