National
മുസഫര്‍നഗര്‍ കലാപം: കുറ്റപത്രം സമര്‍പ്പിച്ചു

മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപകേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ കലാപത്തെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ രാം രത്തന്‍ സിംഗിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 395, 436, 153 എ എന്നീ വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ അനൂജ് കുമാര്‍ അടക്കമുളള പ്രതികള്‍ തീവെപ്പ്, കവര്‍ച്ച, വര്‍ഗീയകലാപമുണ്ടാക്കല്‍ എന്നിവയില്‍ നേരിട്ട് പങ്കെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. മുസഫര്‍നഗറിലെ ലിസാദ് ഗ്രാമത്തില്‍ നടന്ന കലാപത്തില്‍ 60 ലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തെത്തുടര്‍ന്ന് 40,000 പേര്‍ക്ക് നാടുവിടേണ്ടിവന്നു. നിരവധി വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.